Saturday, January 1, 2011

പുതുവര്‍ഷദിനക്കാഴ്ചകള്‍

പുതുവര്‍ഷത്തില്‍ രാവിലെ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച... റോഡുകളെല്ലാം വിജനം... ബസുകളില്‍ തിരക്ക് കുറവ്... ശനിയാഴ്ചയും പുതുവര്‍ഷവും വന്നതോടെ ഇന്നലെ രാത്രി ന്യഇയര്‍ ആഘോഷത്തില്‍ പങ്കെടുത്ത് അര്‍മ്മാദിച്ചവരും ടിവി പരിപാടികള്‍ പുലരുംവരെ വാശിയോടെ കണ്ടുതീര്‍ത്തവരും ഉച്ചയോടെയായിരിക്കും തലപൊക്കിയത്.. 
ഇനി ഏതായാലും നാളെ ഞായറാഴ്ചയല്ലെ... ഇന്ന് ലീവാക്കിയാല്‍ രണ്ട് ഒഴിവുദിനം ആഘോഷിച്ച് തിങ്കളാഴ്ച പുതുവര്‍ഷം തുടങ്ങിയാല്‍ മതി എന്ന് വിചാരിച്ചവരും കുറവല്ല...
അല്ല.. ഇതെന്താ ഇത്രകണ്ട് ആഘോഷിക്കാന്‍.. എല്ലാദിവസം പോലെയല്ലേ പുതുവര്‍ഷദിനവും...? എന്ന് ചിന്തിച്ചുപോവുന്നവരെ കുറ്റം പറയാനും പറ്റില്ല. 
അല്ലെങ്കിലും ആഘോഷിക്കാന്‍ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയല്ലേ നമ്മള്‍... വര്‍ഷം മുഴുവനും പുതുവര്‍ഷാഘോഷമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...!

7 comments:

  1. കൊള്ളാം ശ്രീ ....എന്തെങ്കിലും ഒക്കെ വേണ്ടേ ആഘോഷിക്കാന്‍ ...!!

    ReplyDelete
  2. നല്ല വരികള്‍

    ReplyDelete
  3. നന്ദി... ഫൈസു & ജാസ്മി.... ബൂലോഗത്തിലെ പുതുമുഖമാണ്.. തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക....

    ReplyDelete
  4. പുതുവത്സരാശംസകള്‍

    http://chemmaran.blogspot.com/

    ReplyDelete
  5. നന്ദി... താങ്കള്‍ക്കും നേരുന്നു....

    ReplyDelete
  6. പുതുവത്സരാശംസകള്‍!!!

    ReplyDelete
  7. അപ്പന്റെ ജന്മദിനം ആഘോഷിക്കാന്‍ മദ്യം
    അപ്പന്റെ ചരമദിനം ആചരിക്കാനും മദ്യം.
    മദ്യമാണഖിലസാരമൂഴിയില്‍ !

    ഇവ്വിഷയകമായി ഞാനും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.
    അത് ഇവിടെ അമര്‍ത്തി വായിക്കാം

    ReplyDelete