Monday, June 6, 2011
വൈശാഖോല്‍സവത്തിന് കൊട്ടിയൂരില്‍...
വൈശാഖോല്‍സവത്തിന് പെരുമാളെക്കാണാന്‍ കൊട്ടിയൂരെത്തി. സമയം 10 മണി കഴിഞ്ഞെങ്കിലും ഊര്‍ജ്ജദായിനിയായ വാവലിപ്പുഴയില്‍ മുങ്ങി, മുങ്ങിയെടുത്ത കല്ല് ഉരച്ച് കുറിതൊട്ട് ഈറനോടെ അക്കരെക്ഷേത്രത്തിലേക്ക്....
ചാറ്റല്‍മഴയില്‍ കാനനമധ്യത്തിലെ കുഴമ്പുപരുവമായ മണ്‍പാതയിലൂടെ പെരുമാള്‍ കുടികൊള്ളുന്ന മണിത്തറ മുന്നിലേക്ക് ... ജനത്തിരക്കില്‍ അലിഞ്ഞ് ശീവേലികാണാനുള്ള കാത്തുനില്‍പ്പ്... താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ഓലമേഞ്ഞ ഷെഡുകള്‍... എങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷം...
മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അക്കരെ കൊട്ടിയൂരില്‍ കാണാനായി. പുഴയില്‍ മുങ്ങി ഈറനോടെയുള്ള ക്ഷേത്രദര്‍ശനമാവാം. അമ്പലമില്ലാതെ മണിത്തറയിലിരിക്കുന്ന പെരുമാളാവാം. എന്തായാലും ഈശ്വരസാമീപ്യം ആവോളം അനുഭവിച്ചേ ഏതൊരു ഭക്തനും കൊട്ടിയൂര്‍ വിടൂ.
ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്പിക്കുന്ന ഓടപ്പൂവും വാങ്ങി, അടുത്ത വര്‍ഷവും വന്നെത്തുവാന്‍ അവസരമൊരുക്കണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് മടക്കം...
Subscribe to:
Post Comments (Atom)
എന്റെ ബ്ലോഗിൽ വന്നു കമന്റിട്ടതിനുനന്ദി!
ReplyDeleteനല്ല ഒരു പോസ്റ്റ്. ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്പിക്കുന്ന ഓടപ്പൂവ് മനോഹരം . ഇതു ശരിക്കും പൂവുതന്നെയാണോ. ഈ കൊട്ടിയൂരപ്പനെ എപ്പോഴോ എങ്ങിനെയോ ഞാനും പ്രാര്‍ഥിക്കുന്നു.
ReplyDeleteഅതായിരിക്കാം എന്നെ ഇവിടെ(ഈ ബ്ലൊഗില്‍ ) എത്തിച്ചത്.
മടിയില്ലാതെ പുതിയ പോസ്റ്റുകള്‍ ഇടണം. പുതിയ പോസ്റ്റ്സ് ഇട്ടാല്‍ അറിയിക്കാനും മടിക്കരുത്.
അപ്പോള്‍ അടുത്ത പോസ്റ്റില്‍ കാണാം അല്ലെ?
ഇവിടെ എത്താൻ വൈകി... വളരെ നന്നായിട്ടുണ്ട്. ഇത്തരം ശൈലിയിൽ എഴുതുന്നത് വളരെ നല്ലതാണ്. പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു. ആശംസകൾ
ReplyDeleteശ്രീ,
ReplyDeleteപടങ്ങള്‍ കാണാന്‍ പറ്റുന്നില്ലല്ലോ. എന്റെ ബ്രൌസര്‍ ചതിച്ചതാണോ. കൊട്ടിയൂരപ്പനെക്കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. ശ്രീയുടെ ബ്ലോഗില്‍ ആദ്യമായാണ് വന്നത്. ചെറിയ വരികളില്‍ ഒരുപാട് പറയുന്ന രീതി ഇഷ്ടമായി. ഒന്നേന്ന് വായിച്ചു തുടങ്ങട്ടെ.